jellikett

വാഷിംഗ്ടൺ: ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ നിന്ന് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള ചിത്രമായ ജല്ലിക്കെട്ട് പുറത്ത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള മത്സരവിഭാഗത്തിലായിരുന്നു ജല്ലിക്കട്ടിനെ പരിഗണിച്ചിരുന്നത്. എന്നാൽ അവസാന പട്ടികയിൽ തിരഞ്ഞെടുക്കപ്പെട്ട 15 വിദേശഭാഷ ചിത്രങ്ങളിൽ നിന്നും ജല്ലിക്കട്ട് പുറത്താകുകയായിരുന്നു. അതേസമയം, ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ ചിത്രമായ ബിട്ടു ഇടം നേടി. കരീഷ്മ ദേവ് ഡ്യൂബെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

27 ചിത്രങ്ങളാണ് ഇന്ത്യയിൽ നിന്ന് ഓസ്കറിനായി മത്സരിച്ചത്. ഗുലാബോ സിതാബോ, ചിപ്പ, ചലാംഗ്, ഡിസൈപ്പിൾ,, ശിക്കാര. ബിറ്റര്‍ സ്വീറ്റ് തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനും മത്സരത്തിലുണ്ടായിരുന്നു. ഇതിൽ നിന്നാണ് ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്