pm

ന്യൂഡൽഹി:: കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാർഷികനിയമങ്ങൾ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ പറഞ്ഞു.. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രസംഗത്തിലാണ് നിയമങ്ങളെ മോദി ന്യായീകരിച്ചത്. കർഷക സമരം തെറ്റിദ്ധാരണ കൊണ്ടാണെന്ന് മോദി പറഞ്ഞു.

മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നത് ആരും ആവശ്യപ്പെട്ടിട്ടില്ല. അത് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണ്. അതുപോലെയാണ് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകസമരത്തിന്റെ ശൈലി 'സമരജീവി'കളുടേതെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷം പ്രചരിപ്പിച്ച കള്ളങ്ങള്‍ പൊളിഞ്ഞു. തെറ്റിദ്ധാരണ പരത്തിയുള്ള തന്ത്രം ഫലിക്കാത്തതിനാല്‍ പ്രതിപക്ഷം ബഹളം വയ്ക്കുന്നു. പ്രതിപക്ഷം നിയമങ്ങളുടെ നിറത്തെക്കുറിച്ചല്ല ഉള്ളടക്കത്തെക്കുറിച്ച് ചര്‍ച്ചയ്ക്ക് തയാറാകണമെന്നും മോദി പറഞ്ഞു. നിയമങ്ങളില്‍ കുറവുകളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് തിരുത്താന്‍ ഇപ്പോഴും തയാറെന്നും മോദി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ സഭ ബഹിഷ്‌കരിച്ചു.