
തൃശൂർ: 55 വയസ്സിന് താഴെ പ്രായമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ധനസഹായം നൽകുന്നു. വനിതാ ശിശു വികസന വകുപ്പ് മുഖേന നൽകുന്ന 'സഹായഹസ്തം' പദ്ധതിയിൽ ഉൾപ്പെടുത്തി മുപ്പതിനായിരം രൂപയാണ് നൽകുക.
തദ്ദേശ സ്വയംഭരണ സ്ഥാപനം വഴിയോ മറ്റു സർക്കാർ തലത്തിലോ സ്വയംതൊഴിൽ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള വിധവകൾ ഈ ആനുകൂല്യത്തിന് അർഹരല്ല. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. താല്പര്യമുള്ളവർ www.schemes.wcd.kerala.gov.in എന്ന ഓൺലൈൻ വെബ്‌സൈറ്റ് വഴി ഫെബ്രുവരി 15 നു മുമ്പ് അപേക്ഷിക്കണം.