mansukh-mandaviya

ബീജിംഗ്: ചൈനീസ് പ്രദേശത്ത് കുടുങ്ങിയ 18 ഇന്ത്യൻ നാവികർ 14ന് രാജ്യത്ത് മടങ്ങിയെത്തും. നാവികർ അടുത്തയാഴ്ച രാജ്യത്ത് തിരിച്ചെത്തുമെന്ന് കേന്ദ്രമന്ത്രി മൻസുക് മന്ദാവിയയാണ് പറഞ്ഞത്.

'ചൈനയിൽ കുടുങ്ങിക്കിടക്കുന്ന എംവി അനസ്തേഷ്യയിലെ 18 നാവികർ പേർ ഇന്ത്യയിലേക്ക് വരുന്നു. ഇന്ന് ജപ്പാനിൽ നിന്ന് സൈൻ ഒഫ് ചെയ്യുന്ന സംഘം 14 ന് ഇന്ത്യയിലെത്തും,' മന്ദാവിയ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യയോട് പറഞ്ഞു. നാവികരെ തിരികെയെത്തിക്കുന്നതിനായി പ്രയത്നിച്ച ചൈനയിലെ ഇന്ത്യൻ എംബസിയെയും കപ്പൽ കമ്പനി അധികൃതരെയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. 2020 സെപ്തംബറിലായിരുന്നു ഇന്ത്യക്കാരുമായി എം വി അനസ്തേഷ്യ എന്ന കപ്പൽ ചൈനീസ് കടലിൽ നങ്കൂരമിട്ടത്.