
മഡ്ഗാവ് : ഐ.എസ്.എൽ ഫുട്ബാൾ ടൂർണമെന്റിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് ഒഡിഷ എഫ്.സിയെ നേരിടും. ബ്ളാസ്റ്റേഴ്സിന്റെ സീസണിലെ 17-ാമത് മത്സരമാണിത്. ഇതുവരെ മൂന്ന് വിജയം മാത്രം നേടിയിട്ടുള്ള ബ്ളാസ്റ്റേഴ്സ് 15 പോയിന്റുമായി 11 ടീമുകളുള്ള ലീഗിൽ പത്താം സ്ഥാനത്താണ്. ബ്ളാസ്റ്റേഴ്സിന് പിന്നിലുള്ള ഏകടീമാണ് ഒഡിഷ.15 കളികളിൽ നിന്ന് ഒറ്റവിജയം മാത്രം നേടിയിട്ടുള്ള ഒഡിഷയ്ക്ക് എട്ട് പോയിന്റേയുള്ളൂ.
ടി വി ലൈവ് : രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ