
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി. ജലദോഷം, പനി എന്നിവ ഉള്ളവരെ ചികിത്സ തേടുന്ന ദിവസം തന്നെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കണം. ഫലം നെഗറ്റീവ് ആണെങ്കിൽ പി.സി.ആർ പരിശോധന നടത്തണം. 60 വയസിന് മുകളിലുള്ളവർക്കും ഗർഭിണികൾക്കും കുട്ടികൾക്കും പി.സി..ആർ പരിശോധന നടത്തണമെന്നും പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു
അതേ സമയം ഇന്ന് സംസ്ഥാനത്ത് ഇന്ന് 5980 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.. എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം 455, മലപ്പുറം 421, ആലപ്പുഴ 411, കണ്ണൂര്‍ 213, വയനാട് 201, പാലക്കാട് 191, ഇടുക്കി 179, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 80,106 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്.