
ന്യൂഡൽഹി: പാങ്‌ഗോംങ്ങിലെ തെക്കൻ മേഖലയിൽ നിന്നും ടാങ്കുകളും കവചിതവാഹനങ്ങളും പിൻവലിക്കാൻ ആരംഭിച്ച് ഇന്ത്യയും ചൈനയും. ഈ മേഖലയിൽ നിന്നും സൈനിക വിന്യാസം പിൻവലിക്കാൻ ആരംഭിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചതിനുപിന്നാലെയാണ് ഇന്ത്യയും സമാന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
തങ്ങളുടെ ഫ്രണ്ട് ലൈൻ ട്രൂപ്പുകളെ പിൻവലിക്കാമെന്ന് ജനുവരിയിൽ ഇരുരാജ്യങ്ങളിലേയും സൈനിക മേധാവിമാർ നടത്തിയ ചർച്ചയിൽ അംഗീകരിച്ചിരുന്നു. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 10 മുതൽ സൈനിക ടാങ്കറുകളടക്കമുളള ആയുധ വിന്യാസങ്ങൾ പാങ്‌ഗോംഗ് തടാകത്തിന്റെ ഭാഗത്തുനിന്നും പിൻവലിക്കാൻ ആരംഭിക്കുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ബുധനാഴ്ച പോസ്റ്റ് ചെയ്തു. എന്നാൽ സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങളൊന്നും ചൈനീസ് അധികൃതർ പുറത്തുവിട്ടിട്ടില്ല. അതേസമയം സൈനിക പിൻമാറ്റത്തെപ്പറ്റി ഇന്ത്യൻ പ്രതിരോധമന്ത്രാലയം ഔദ്യോഗികമായി ഇതുവരേയും ഒരു പ്രതികരണവും നടത്തിയിട്ടില്ല.
ജൂണ്‍ 15ന് ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വൻ ആയുധ സന്നാഹങ്ങളുമായി ഇരുരാജ്യത്തേയും സെെനികർ അതിർത്തികളിൽ നിലയുറപ്പിച്ചിരുന്നു. ഡെപ്‌സംഗ് സമതല മേഖലയിലും പാങ്‌ഗോംഗ് സോ തടാകമേഖലയിലും ഫിംഗേഴ്‌സ് മേഖലയിലും ചൈന വ്യോമവേധ മിസൈലുകള്‍ അടക്കമുള്ള എയര്‍ ഡിഫന്‍സ് സിസ്റ്റം, ദീര്‍ഘദൂര ശേഷിയുള്ള പീരങ്കികള്‍ എന്നിവയെല്ലാമായി കനത്ത ആയുധസന്നാഹങ്ങളുമായാണ് ചൈന നിലയുറപ്പിച്ചതായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.