
തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളോട് അസഹിഷ്ണുതാ നിലപാട് സ്വീകരിച്ച മന്ത്രിമാർക്കെതിരെ വിമർശനവുമായി സി.പി,ഐ. സമരങ്ങളോടുള്ള മന്ത്രി ടി..എം.. തോമസ് ഐസക്കിന്റെയും ജയരാജന്റെയും പ്രതികരണം അനാവശ്യമായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടിവ് യോഗത്തിൽ വിമർശനം ഉയർന്നു. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളോട് അസഹിഷ്ണുത നിലപാട് വേണ്ടെന്നും. ഉദ്യോഗാർത്ഥികളുടെ സമരങ്ങളെ മന്ത്രിമാർ വിമർശിച്ചത് തെറ്റാണെന്നുമാണ് സി.പി.ഐ നിലപാട്. യുവാക്കൾ സർക്കാരിന് എതിരാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനമുയർന്നു.
നേരത്തെ പി.എസ്..സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് പിന്നിൽ യു.ഡി.എഫാണെന്ന് മന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു..