
വെല്ലിങ്ടൻ: തെക്കുകിഴക്കൻ പസിഫിക് സമുദ്രത്തിൽ ഉണ്ടായ വൻ ഭൂചലനത്തിെത്തുടർന്ന് ആസ്ട്രേലിയയിലും ന്യൂസിലാൻഡിലും സുനാമി മുന്നറിയിപ്പ് നൽകി. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ന്യൂസീലൻഡ്, ആസ്ട്രേലിയ, ഫിജി ഉൾപ്പെടെയുള്ള ദ്വീപ് രാഷ്ട്രങ്ങളിൽ സൂനാമി മുന്നറിയിപ്പ് നൽകിയത്.. ലോയൽറ്റി ഐലൻഡിന് തെക്കുകിഴക്കായാണു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നു യു.എസ് ജിയോളജിക്കൽ ഏജൻസി അറിയിച്ചു.
ബുധനാഴ്ച രാത്രിയോടെയുണ്ടായ ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്. 0.3 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുള്ള സൂനാമിക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.