
തിരുവനന്തപുരം: തുടർച്ചയായ നാലാം ദിനവും ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 88 രൂപ കടന്നു. ഡീസലിന് 82.30 രൂപയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരം നഗരത്തിൽ ഡീസൽ ലിറ്ററിന് 83.91 രൂപയും,പെട്രോളിന് 89.73 രൂപയുമായി. പാറശാലയില്‍ പെട്രോള്‍ വില 89 രൂപ 96 പൈസയായി. ഇന്നലെ പെട്രോളിന് 30 പൈസയും ഡീസലിന് 26 പൈസയും കൂട്ടിയിരുന്നു.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇന്ധനവില സർവകാല റെക്കോഡിലെത്തി. മുംബയിൽ പെട്രോൾ ലിറ്ററിന് 94.50 രൂപയാണ് ഇന്നത്തെ വില.ഡൽഹിയിൽ പെട്രോളിന് 87.90 രൂപയും,ബംഗളൂരുവിൽ 90.85 രൂപയുമായി.