court

കോഴിക്കോട്: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സരിത എസ് നായർക്കും ബിജു രാധാകൃഷ്ണനുമെതിരെ കോഴിക്കോട് രജിസ്റ്റർ ചെയ്ത കേസിൽ വിധി ഇന്ന്. കോഴിക്കോട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. സരിതയും ബിജു രാധാകൃഷ്ണനും സോളാർ പാനൽ സ്ഥാപിക്കാൻ കോഴിക്കോട് സ്വദേശിയിൽ നിന്ന് 42,70000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിലൊന്നാണ് ഇത്. 2012ലാണ് ഈ കേസ് രജിസ്റ്റർ ചെയ്തത്.