pc-george

കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മാണി സി കാപ്പനെ പിന്തുണയ്ക്കുമെന്ന് പി സി ജോർജ്. പാലായിൽ നിർണായക ശക്തിയുണ്ടെന്നും,കാപ്പനില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി പോലും സുരക്ഷിതനല്ലെന്നും, കോട്ടയത്ത് യു ഡി എഫിന് മുന്നേറാൻ ജനപക്ഷത്തിന്റെ പിന്തുണ വേണമെന്നും പി സി ജോർജ് പറഞ്ഞു. ഷോൺ ജോർജിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും പിസി ജോർജ് പ്രതികരിച്ചു.ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം തനിക്ക് ജില്ലാ പഞ്ചായത്ത് അംഗമായി തുടരാനാണ് താൽപര്യമെന്ന് ഷോൺ ജോർജ് പറഞ്ഞു. പാർട്ടി തീരുമാനം അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.