covid-vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിൻ വിതരണത്തിന് തുടക്കമായി. പൊലീസ്, മറ്റ് സേനാവിഭാഗങ്ങൾ, റവന്യൂ ജീവനക്കാർ, മുൻസിപ്പാലിറ്റി പഞ്ചായത്ത് ജീവനക്കാർ തുടങ്ങി കോവിഡ് മുൻനിര പോരാളികൾക്കാണ് ഇന്നുമുതൽ വാക്‌സിൻ നൽകുന്നത്. ഡി ജി പി ലോക്‌നാഥ് ബെഹ്‌റയും തിരുവനന്തപുരം ജില്ലാകളക്‌ടർ നവ്‌ജ്യോത് ഖോസയും വാക്‌സിൻ സ്വീകരിച്ചു. രാവിലെ തലസ്ഥാനത്തെ ജനറൽ ആശുപത്രിയിൽ വച്ചാണ് ഇവർ വാക്‌സിൻ സ്വീകരിച്ചത്.

covid-vaccine

ഹെഡ്ക്വാർട്ടേഴ്‌സ് എ ഡി ജി പി മനോജ് എബ്രഹാം ഉൾപ്പടെയുളള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും വാക്‌സിൻ സ്വീകരിച്ചു. 76,000ത്തിൽ അധികം വരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാക്‌സിനേഷൻ നാല് ദിവസത്തിനുളളിൽ തീർക്കാനാണ് ഉദ്ദേശിക്കുന്നത്.