
കോട്ടയം: വിതുര പീഡനക്കേസിൽ ഒന്നാം പ്രതിയായ കൊല്ലം സ്വദേശി ജുബൈദ മൻസിലിൽ സുരേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാൾക്കുള്ള ശിക്ഷ നാളെ വിധിക്കും. 1995 ഒക്ടോബറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കുകയും, നിരവധിയാളുകൾക്ക് കാഴ്ച വയ്ക്കുകയും ചെയ്തുവെന്നാണ് കേസ്.
1996 ജൂലൈ 16 നാണ് ഒരു പ്രതിക്കൊപ്പം പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തത്. ഇതോടെയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവരുന്നത്. 18 വർഷം സുരേഷ് ഒളിവിലായിരുന്നു. വിചാരണയ്ക്കിടെ ഒളിവിൽ പോയ സുരേഷിനെ പിന്നീട് പൊലീസ് ഹൈദരാബാദിൽ നിന്ന് പിടികൂടുകയായിരുന്നു.