we

വീക്കെന്റ് അടിച്ച് പൊളിക്കാനായി ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന യുവതി യുവാക്കളുടെ കഥ പറയുകയാണ് വീ എന്ന തമിഴ് ചിത്രം. പ്രണയവും തമാശകളും ഒക്കെ ആയി യാത്ര തുടരുന്നതിനിടയിൽ ഒരാൾ പുതി യതായി വന്ന ഒരു 'ആപ്പി ' നെ കുറിച്ച് പറയുന്നു. ജനന തീയതി നൽകിയാൽ മരണ തീയതി അറിയാൻ കഴിയും എന്നതായിരുന്നു ആ അപ്പി ന്റെ പ്രത്യേകത. ഇത് സത്യമണോ എന്നറിയാൻ അവർ മരിച്ചുപോയ ചിലരുടെ ജനന തീയതി നൽകി പരിശോധിക്കുന്നു. അപ്പിന്റെ പ്രവർത്തനത്തിൽ കൗതുകം തോന്നിയ അവർ കൂടെയുള്ള പത്ത് പേരുടെയും ജനന തീയതി നൽകിയപ്പോൾ അവരുടെ മരണ തീയതി, അവർ യാത്ര ചെയ്യുന്ന അതേ ദിവസമായിരുന്നു. എല്ലാവരിലും ഒരു ഞെട്ടൽ പടർന്നെങ്കിലും, അവർ കാടിനുള്ളിലുള്ള ഒരു റിസോർട്ടിൽ എത്തപെടുന്നു. തുടർന്ന്, പകലും രാത്രിയുമായി ഉദ്വേഗജനകവും ഭയപ്പെടുത്തുന്നതുമായ അവസ്ഥകളിലൂടെ മുന്നോട്ട് പേകേണ്ടി വരുന്ന ആ സംഘത്തിന്, തുടർന്ന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് 'വീ' യെ വ്യത്യസ്തമാക്കുന്നത്. ട്രൂ സോൾ പിക്‌ചേഴ്സിന്റെ ബാനറിൽ രൂപേഷ് കുമാർ നിർമിക്കുന്ന ചിത്രം തമിഴിലെ പ്രശസ്ത സംവിധായകൻ ഡാവിഞ്ചി ശരവണൻ രചനയും സംവിധാനവും നിർവഹിക്കുന്നു. തമിഴ്നാട്ടിലെ 160ഓളം കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത് മികച്ച പ്രദർശന വിജയം നേടിയ 'വീ ' കേരളത്തിൽ ഉടൻ പ്രദർശനത്തിനെത്തുന്നു.പ്രേക്ഷകരെ മുൾ മുനയിൽ നിർത്തുന്ന ഒരു മിസ്റ്ററി സസ്‌പെൻസ് ത്രില്ലറായ ചിത്രം ധാരപുരം, കൊച്ചി, അട്ടപ്പാടി എന്നീ ലെക്കേഷനുകളിലായി സംവിധായകൻ ഡാവിഞ്ചി ശരവണനും, ഛായാഗ്രഹകൻ അനിൽ. കെ. ചാമിയും അടങ്ങുന്ന സംഘം സാഹസികമായും സങ്കേതിക തികവോടെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഇളങ്കോ കലൈവാണനും എഡിറ്റിംഗ് വി.ടി ശ്രീജിത്തും നിർവഹിച്ചിരിക്കുന്നു. രാഘവ്, ലതിയ, സബിത ആനന്ദ്, മനോഹർ, റിഷി, അശ്വനി, നിമ, സത്യദാസ്, ഫിജിയ,റിനീഷ്, ദിവ്യൻ, ദേവസൂര്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പി.ആർ.ഒ: അയ്മനം സാജൻ.