പുഡ്ഡിംഗ് ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും.നമ്മുടെ നാട്ടിൽ മിൽക്ക് പുഡ്ഡിംഗിന് ഒരുപാട് ആരാധകരുണ്ട്. രുചികൊണ്ട് മാത്രമല്ല, പാചകം ചെയ്യാൻ എളുപ്പമാണ് എന്ന കാരണം കൊണ്ടുകൂടിയാണ് മിൽക്ക് പുഡ്ഡിഗ് ഇത്രയേറെ പ്രിയങ്കരമായത്.

milk-pudding-recipe

മിൽക്ക് പുഡ്ഡിംഗ് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

പാൽ- രണ്ട് കപ്പ്

ഫ്രഷ് ക്രീം- അരക്കപ്പ്

മിൽക്ക് മെയ്ഡ്- അരക്കപ്പ്

പൊടിച്ച പഞ്ചസാര- അരക്കപ്പ്

വാനില എസൻസ്- 1 ടീസ്പൂർ

ചൈന ഗ്രാസ്- 15 ഗ്രാം

പിസ്ത

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ ചൈന ഗ്രാസ് ഉരുക്കിയെടുക്കുക. എന്നിട്ട് മാറ്റിവയ്ക്കുക. ശേഷം പാൽ ചൂടാക്കുക. അതിലേക്ക് മിൽക്ക് മെയ്ഡ്, ഫ്രഫ് ക്രീം എന്നിവ ചേർത്ത് ഇളക്കിക്കൊടുക്കുക. അതിലേക്ക് പഞ്ചസാര ചേർത്തിളക്കി കൊടുക്കുക. ശേഷം അതിലേക്ക് വാനില എസൻസും, ചൈന ഗ്രാസും ചേർക്കുക. ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. സെറ്റ് ആയ ശേഷം പിസ്ത ഉപയോഗിച്ച് ആലങ്കരിക്കാം.