seminar

ആലപ്പുഴ : കേന്ദ്ര സംസ്ഥാന സർക്കാരുകൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികളെയും പരിപാടികളെയും കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിന് സെമിനാർ സംഘടിപ്പിക്കുന്നു . ഫെബ്രുവരി 24 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം വേളി യൂത്ത് ഹോസ്റ്റലിൽ (വേളി ടൂറിസ്റ്റ് വില്ലേജിന് സമീപം ) വെച്ച് സംസ്ഥാന ന്യൂനപക്ഷ ഡയറക്‌ടറേറ്റും കേന്ദ്ര യുവജന കായിക മന്ത്രാലയത്തിൻ കിഴിലുള്ള ജില്ലാ നെഹ്റു യുവ കേന്ദ്രയും സംയുക്തമായിട്ടാണ് ബോധവത്കരണ പരിപാടി നടത്തുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നടത്തുന്ന ദീർഘകാല പദ്ധതികൾ ഹ്രസ്വാകലാപരിപാടികൾ,തൊഴിൽ സംരംഭങ്ങൾ ,പരിശീലനങ്ങൾ ,വിവിധ സ്‌കോളർഷിപ്പുകൾ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളും നൽകും .സൗജന്യ സെമിനാറിൽ ന്യൂനപക്ഷ വികസന ക്ഷേമ രംഗത്തു പ്രവർത്തിക്കുന്ന സംഘടനകൾ ,സ്ഥാപനങ്ങൾ ,യുവജന സംഘടനകൾ എന്നിവർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം.