
കൊല്ലം: ചാത്തന്നൂരിൽ പതിനഞ്ചുകാരിയെ പിതാവും സഹോദരന്റെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചു. നവംബർ മാസം മുതൽ തന്നെ ഇവർ പീഡിപ്പിക്കുന്നതായി കൗൺസിലിംഗിൽ കുട്ടി വെളിപ്പെടുത്തി. പെൺകുട്ടി ഇപ്പോൾ മൂന്ന് മാസം ഗർഭിണിയാണ്. കുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛനായ 45കാരനെയും സഹോദരന്റെ സുഹൃത്തായ 22വയസുകാരൻ നൗഷാദിനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പ്രണയം നടിച്ച് കുട്ടിയെ പീഡിപ്പിച്ചതിനാണ് നൗഷാദിനെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് നടന്ന കൗൺസിലിംഗിലാണ് മൂന്ന് മാസമായി അച്ഛൻ മദ്യപിച്ച ശേഷം പീഡിപ്പിച്ചിരുന്നതായി കുട്ടി വെളിപ്പെടുത്തിയത്.