aa

​തണ്ണീർമത്തനുശേഷം ഗിരീഷ് എ. ഡി രചനയും സംവിധാനവും നിർവഹിക്കുന്ന സൂപ്പർ ശരണ്യ പാലക്കാട് ആരംഭിച്ചു. അർജുൻ അശോകനും അനശ്വര രാജനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിന്ദുപണിക്ക‌ർ, മണികണ്ഠൻ പട്ടാമ്പി, വിനീത് വിശ്വം, സജിൻ ചെറുകയിൽ, മമത ബൈജു, എന്നിവരാണ് മറ്റു താരങ്ങൾ. ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് സ്റ്റക് ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എഡിയും ചേർന്ന് നിർമിക്കുന്ന ചിത്രം കാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കുടുംബ ചിത്രമായിരിക്കും. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു. തൃശൂർ, കൊച്ചി എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകൾ.