
അടുക്കള എപ്പോഴും ശുചിയായിരിക്കണം. അതല്ലെങ്കിൽ രോഗബാധയ്]ക്ക് സാദ്ധ്യതയുണ്ട്. അതേ പോലെ മേശയിൽ നനഞ്ഞ പാത്രങ്ങൾ വയ്ക്കരുത്. കാരണം അത് ബാക്ടീരിയകൾ വളരാൻ കാരണമാകും. അവ നന്നായി ഉണക്കിയതിന് ശേഷം ശേഷം അതതു സ്ഥാനത്തു വെച്ചാൽ മതി. ഡസ്റ്റ് ബിൻ എപ്പോഴും അടച്ചു സൂക്ഷിക്കുക. മുറിയുടെ മൂലയിൽ വയ്ക്കുന്നതാണ് നല്ലത്. രാത്രി ഉറങ്ങുന്നതിനു മുമ്പ് അതിൽ അണുനാശിനി സ്പ്രേ ചെയ്യുക. നിങ്ങളുടെ ഫ്രിഡ്ജിൽ ബാക്ടീരിയ വളരാനിടയുണ്ട്. അതുകൊണ്ട് നനഞ്ഞ തുണി കൊണ്ട് ദിവസവും തുടച്ചു വൃത്തിയാക്കുക.അടുക്കളയിലെ തറയിൽ എപ്പോഴും വെള്ളവും ഭക്ഷണാവശിഷ്ടങ്ങളും വീഴാനിടയുണ്ട്. അതിനാൽ അബദ്ധത്തിൽ വീഴുന്ന ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും തുടക്കാൻ ഒരു മോപ്പ് സൂക്ഷിക്കുക.