
ചിക്കൻ കുറുമ
ചേരുവകൾ
കോഴിയിറച്ചി...............മുക്കാൽ കിലോ
ഇഞ്ചി അരച്ചത്...............ഒരു ടീസ്പൂൺ
വെളുത്തുള്ളി അരച്ചത്..............ഒരു ടീസ്പൂൺ
മുളകരച്ചത്............... 2 ടീ.സ്പൂൺ
മഞ്ഞൾപ്പൊടി..............ഒന്നേകാൽ ടീ.സ്പൂൺ
എണ്ണ...............5 ടീസ്പൂൺ
ഗരംമസാലപ്പൊടി........... 2 ടീസ്പൂൺ
സവാള...........നാലെണ്ണം
ബേലീഫ് ............. നാലെണ്ണം
തൈര്............6 ടീസ്പൂൺ
ഉപ്പ്...........................പാകത്തിന്
തയ്യാറാക്കുന്നവിധം
രണ്ട് സവാള നീളത്തിൽ അരിഞ്ഞുവയ്ക്കുക. രണ്ടെണ്ണം അരച്ചുവയ്ക്കുക. ഒരുപാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ എണ്ണയൊഴിച്ച് അതിൽ നീളത്തിലരിഞ്ഞുവച്ച് സവാള ഇട്ട് വറുത്ത് പൊൻ നിറമാക്കുക. കോഴി ഇറച്ചി കഷണങ്ങളാക്കി ഇതിൽ ചേർത്ത് ഇളം ബ്രൗൺ നിറമാകുംവരെ വറുക്കുക. ഇതിൽ ഇഞ്ചി, വെളുത്തുള്ളി, മുളക് എന്നിവ അരച്ചത് ചേർക്കുക.തുടർന്ന് അരച്ചുവച്ച് സവാള ചേർക്കണം. മഞ്ഞൾപ്പൊടിയും ഉപ്പും കുറച്ച് വെള്ളവും ചേർക്കുക.തൈരും രണ്ട് കപ്പ് വെള്ളവും തമ്മിൽ ചേർത്ത് യോജിപ്പിച്ച് ഇറച്ചിയിൽ ചേർക്കുക. ഇറച്ചി വേവാൻ വയ്ക്കുക. മറ്റൊരു പാനിൽ ഒരു ടീ.സ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കുക. ബേലീഫും ഗരം മസാലപ്പൊടിയും ചേർത്ത് വറുക്കുക.പൊട്ടിത്തുടങ്ങുമ്പോൾ കറിയിലേക്ക് കോരിയിടുക.
അയല മീൻ ഫ്രൈ
ചേരുവകൾ
അയല.......ആറെണ്ണം
പിരിയൻ മുളക് - 12 എണ്ണം
കുരുമുളക്............. എട്ടെണ്ണം
വെളുത്തുള്ളി............15 അല്ലി
ജീരകം...........കാൽ ടീ സ്പൂൺ
മഞ്ഞൾ...............ഒരു ടീ.സ്പൂൺ
പുളി...............ഒരു ചുള
ഉപ്പ്...............പാകത്തിന്
വിനാഗിരി.............ഒരു ടീ.സ്പൂൺ
എണ്ണ.................വറുക്കാൻ
തയ്യാറാക്കുന്നവിധം
മീൻകഴുകി വൃത്തിയാക്കി വശങ്ങൾ വരഞ്ഞ് ഉപ്പ് പുരട്ടിവയ്ക്കുക. പിരിയൻ മുളക് കുതിർത്തതിൽ കുരുമുളക്, ജീരകം, മഞ്ഞൾ, പുളി, വെളുത്തുള്ളി എന്നിവ ചേർത്തരച്ച് മീൻ കഷണങ്ങളിൽ ചേർത്ത് പിടിപ്പിച്ച് വയ്ക്കുക. അരമണിക്കൂറിന് ശേഷം ചൂടെണ്ണയിൽ വറുത്ത് കോരുക.

പെപ്പർ ചിക്കൻ
ചേരുവകൾ
കോഴിയിറച്ചി............ഒരു കിലോ
ജീരകം...............അര ടീസ്പൂൺ
ഉണക്കമുളക് അരിഞ്ഞത്............അരടീസ്പൂൺ
ഇഞ്ചി അരച്ചത്...............അര ടീസ്പൂൺ
മല്ലി...............ഒരു ടീസ്പൂൺ
നാരങ്ങാനീര്...............ഒരു നാരങ്ങയുടെ
ഉപ്പ്....................പാകത്തിന്
വിനാഗിരി.................2 ടീസ്പൂൺ
കുരുമുളകുപൊടി..............ഒരു ടേസ്പൂൺ
എണ്ണ.....................2ടേ.സ്പൂൺ
വെളുത്തുള്ളി............അഞ്ച് അല്ലി
വിളമ്പാൻ
സവാള നീളത്തിലരിഞ്ഞത്.............കുറച്ച്
നാരങ്ങാനീര്...............ഒരു ടീ.സ്പൂൺ
കുരുമുളക്പൊടി................കാൽ ടീ.സ്പൂൺ
തയ്യാറാക്കുന്നവിധം
കോഴി ഇടത്തരം വലിപ്പമുള്ള കഷണങ്ങളാക്കി കഴുകിവയ്ക്കുക. ജീരകം, ഉണക്കമുളക് അരിഞ്ഞത്, മല്ലി, വെളുത്തുള്ളി,ഇഞ്ചി എന്നിവ വിനാഗിരിയും ചേർത്ത് അരയ്ക്കുക.ഉപ്പും ഒരു ടേ.സ്പൂൺ എണ്ണയും ഇതിൽ ചേർത്ത് ഒരു മണിക്കൂർ വയ്ക്കുക. അതിനുശേഷം ഒരു ടേ.സ്പൂൺ എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. അര ടേ.സ്പൂൺ കുരുമുളകുപൊടി പാനിൽ വിതറുക. കോഴികഷണങ്ങൾ മീതെ നിരത്തുക.അര ടേ.സ്പൂൺ കുരുമുളകുപൊടി ഇതിനു മീതെ വിതറുക.ചെറുതീയിൽ വച്ച് അഞ്ച് എട്ട് മിനിട്ട് വഴറ്റുക. മറിച്ചിട്ട് ഒരു നാരങ്ങയുടെ നീരൊഴിച്ച് അഞ്ച് എട്ട് മിനിട്ട് വീണ്ടും വഴറ്റുക. അടച്ചുവച്ച് ഇറച്ചിവേകും വരെ അടുപ്പത്ത് വച്ചശേഷം വാങ്ങുക. സവാള നീളത്തിലരിഞ്ഞതിൽ നാരങ്ങാനീരും (ഒരു ടീ.സ്പൂൺ) കാൽ ടീ.സ്പൂൺ കുരുമുളകുപൊടിയും ചേർത്തിളക്കിയത് പെപ്പർ ചിക്കനൊപ്പം വിളമ്പുക. ചോറി, ഫ്രൈഡ് റൈസ്, പുലാവ് എന്നിവയ്ക്കൊപ്പം കഴിക്കാം.

മട്ടൺ സ്റ്റൂ
ചേരുവകൾ
ആട്ടിറച്ചി ................. ഒരുകിലോ
ഇഞ്ചി.................രണ്ടെണ്ണം
പച്ചമുളക്..........മൂന്നെണ്ണം
വെളുത്തുള്ളി................നാല് അല്ലി
ഗ്രാമ്പൂ..............പത്തെണ്ണം
കുരുമുളക്..........പത്തെണ്ണം
ഏലയ്ക്ക...............രണ്ടെണ്ണം
ഉരുളക്കിഴങ്ങ്.............ഒന്ന്
വിനാഗിരി...............1 ടീ.സ്പൂൺ
പട്ട..........ഒരിഞ്ച് നീളത്തിൽ
കറിവേപ്പില............ഒരുതണ്ട്
എണ്ണ...............4ടേ.സ്പൂൺ
തയ്യാറാക്കുന്നവിധം
ആട്ടിറച്ചിയിൽ നാരങ്ങാനീര് ചേർത്ത് അരമണിക്കൂർ വയ്ക്കുക. ഇറച്ചി കഴുകി കഷണങ്ങളാക്കി വെള്ളവും വിനാഗിരിയും കാൽ ടീ.സ്പൂൺ കുരുമുളകുപൊടിയും ചേർത്ത് വേവിക്കുക. കറിവേപ്പില ഇടുക. മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് ഇഞ്ചി അരിഞ്ഞതും, കറിവേപ്പില, വെളുത്തുള്ളി അരിഞ്ഞത്, കുരു നീക്കിയ പച്ചമുളക് പിളർന്നത് എന്നിവയിട്ട് അഞ്ച് മിനിട്ട് വഴറ്റുക. എല്ലാം സുതാര്യമായാൽ പട്ട, ഏലയ്ക്ക,ഗ്രാമ്പൂ എന്നിവ പൊടിച്ച് ചേർക്കുക. ഇളക്കി വറുക്കുക. ഇറച്ചി വെന്തതിൽ പകുതി ചേർക്കുക. (ചാറ് ചേർക്കണ്ട). ഉരുളക്കിഴങ്ങ് ക്യൂബുകളായി അരിഞ്ഞതും മിച്ചമുള്ള ഇറച്ചിയും ചാറും ചേർക്കുക.എല്ലാം നന്നായി വെന്ത് യോജിച്ചാൽ ഉപ്പും വിനാഗിരിയും ചേർത്ത് വാങ്ങുക.