
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ട്വിറ്ററിൽ നിന്ന് വിലക്കിയത് ആജീവാനന്തമെന്ന് കമ്പനി അധികൃതർ. ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാലും വിജയിച്ചാലും തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും ട്വിറ്റർ അറിയിച്ചു. ആളുകളെ ആക്രമണത്തിന് പ്രേരിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് തങ്ങൾ നയങ്ങൾ രൂപകൽപ്പന ചെയ്തതെന്ന് ട്വിറ്റർ സി.എഫ്.ഒ നെഡ് സെഗൽ പറഞ്ഞു. തങ്ങളുടെ നയങ്ങൾ അനുസരിച്ച് പ്ലാറ്റ്ഫോമിൽനിന്ന് ഒരാളെ നീക്കം ചെയ്താൽ അവരെ പിന്നീട് തിരിച്ചുവരാൻ അനുവദിക്കില്ലെന്നും സെഗൽ വ്യക്തമാക്കി.