petrol

കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില ഇന്നലെ ലിറ്ററിന് 25 പൈസ വർദ്ധിച്ച് 89.73 രൂപയായി (തിരുവനന്തപുരം). 31 പൈസ ഉയർന്ന് 83.91 രൂപയാണ് ഡീസൽ വില. മൂന്നു ദിവസത്തിനിടെ പെട്രോളിന് 90 പൈസയും ഡീസലിന് 95 പൈസയും ഉയർന്നു. ഇതു തുടർന്നാൽ, പെട്രോൾ വില ഇന്നോ നാളെയോ 90 രൂപ കടക്കും.

കഴിഞ്ഞ ഏപ്രിലിൽ പെട്രോളിന് 72.99 രൂപയും ഡീസലിന് 67.19 രൂപയുമായിരുന്നു വില. തുടർ‌ന്ന് ഇതുവരെ പെട്രോളിന് വർദ്ധിച്ചത് 16.74 രൂപ; ഡീസലിന് 16.72 രൂപയും.