
വിജയ് ക്കു പിന്നാലെ ധനുഷിന്റെ നായികയായും മാളവിക മോഹനൻ
2013 ൽ ദുൽഖർ ചിത്രം പട്ടംപോലെയിലൂടെ സിനിമ ജീവിതം ആരംഭിച്ച മാളവിക മോഹനൻ ഇപ്പോൾ കോളിവുഡിൽ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്. തന്റെ ചെറിയ സിനിമാഗ്രാഫ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ താരം.താരത്തിന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയത് വിജയ് -ലോഗേഷ് കനകരാജ് ചിത്രം മാസ്റ്ററാണ്. തമിഴിലെ യുവ നിരയിലെ മികച്ച സംവിധായകരിലൊരാളായ കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന ധനുഷിന്റെ 43 ആം ചിത്രത്തിൽ നായികയായി മാളവിക മോഹനനാണ് എത്തുന്നത്. വിജയ്ക്ക് പിന്നാലെ ധനുഷിന്റെയും നായികയായ സന്തോഷത്തിലാണ് മാളവിക.

ധ്രുവങ്ങൾ പതിനാറ് എന്ന സിനിമയിലൂടെ കോളിവുഡിൽ ചർച്ചയായ കാർ ത്തിക് നരേൻ നരഗസൂരൻ എന്ന സിനിമയാണ് പിന്നീടൊരുക്കിയത്. മാഫിയ ആണ് കാർത്തികിന്റെ ഒടുവിൽ പൂർത്തിയായ സിനിമ.തമിഴ് സിനിമാ മേഖല കാർത്തിക്കിന്റെ പേരിടാത്ത ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായ വിവരം മാളവിക തന്നെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ''നിങ്ങളുടെ കൂടെ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷ മുണ്ട്, ഓരോ ദിവസവും നിങ്ങളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. സെക്കന്റ് ഷെഡ്യൂളിനായി കാത്തിരിക്കുകയാണെന്നും മാളവിക പറഞ്ഞപ്പോൾ അതേ സ്നേഹവും സന്തോഷവും തിരിച്ചുമുണ്ടെന്നാണ് ധനുഷിന്റെ മറുപടി. ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ ചിത്രീകരണം ഹൈദരാബാദിലായിരുന്നു. സമുദ്ര കനി. സ്മൃതി വെങ്കട് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ധനുഷ് ഇപ്പോൾ തന്റെ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്, മേയ് പകുതിയോടെ കാർത്തിക് നരേൻ ചിത്രം രണ്ടാമതും ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിടുന്ന റിപ്പോർട്ട്. രജനീകാന്ത് ചിത്രം പേട്ടയ്ക്ക് പിന്നാലെ ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്ററിൽ നായികയായി എത്തി ഇപ്പോൾ കോളിവുഡിൽ നല്ല മാർക്കറ്റ് വാല്യൂയുള്ള ധനുഷിന്റെ നായിക. മാളവിക മോഹനൻ ഭാഗ്യ നായികയെന്ന് കോളിവുഡ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു.