
ഹൈദരാബാദ്: റാമോജി ഫിലിം സിറ്റി 18 മുതൽ വീണ്ടും വിനോദസഞ്ചാരികൾക്കായി തുറക്കും. മികച്ച അനുഭവം സമ്മാനിക്കുന്ന ആകർഷക കാഴ്‌ചകളാണ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. സിനിമാ ലൊക്കേഷനുകൾ, സ്‌റ്റണ്ട് ഷോകൾ, ലണ്ടൻ വീഥികൾ, മുഗൾ ഗാർഡൻ, സാഹസിക വിനോദങ്ങൾ തുടങ്ങി രാജ്യത്തെയും വിദേശത്തെയും പ്രധാന കേന്ദ്രങ്ങൾ പുനഃസൃഷ്‌ടിച്ചിട്ടുണ്ട്.
സാധാരണക്കാരുടെ ബഡ്‌ജറ്റിനിണങ്ങിയ മുറികൾ, വിവിധതലത്തിലെ താമസസൗകര്യങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഫിലിം സിറ്റിയുടെ പ്രവർത്തനം. സുരക്ഷാമാനദണ്ഡങ്ങളിൽ പരിശീലനം ലഭിച്ച ഗൈഡുകളാണ് സഞ്ചാരികളെ അനുഗമിക്കുക. വിവരങ്ങൾക്ക് : http://ramojifilmcity.com, ഫോൺ: 1800-120-2999