
ജനീവ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ വ്യാപകമായി ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടനയുടെ ശുപാർശ. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. വാക്സിൻ അപകട സാദ്ധ്യത മറികടക്കാൻ സഹായകരമാണെന്നും 65ന് മുകളിലുള്ളവർക്കും വാക്സിൻ നൽകാമെന്നുമാണ് ഡബ്ലിയു.എച്ച്.ഒ പാനൽ പറയുന്നത്. ജനിതകമാറ്റം വന്ന കൊവിഡിന് ഫലപ്രദമാകില്ല എന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക ഓക്സ്ഫഡ് വാക്സിന്റെ ഉപയോഗം നിറുത്തിവച്ചിരുന്നു.