lujain

റിയാദ്: സ്ത്രീകളുടെ ഡ്രൈവിംഗ് അവകാശങ്ങൾക്ക് വേണ്ടി പൊരുതിയതിന്റെ പേരിൽ തടവിലായ സൗദി അറേബ്യൻ വനിതാ വിമോചന പ്രവർത്തക ലൂജെയ്ൻ ഹാത്‌ലൗൽ മൂന്നുവർഷത്തെ തടവുശിക്ഷയ്ക്കൊടുവിൽ ജയിൽമോചിതയായി. ജോ ബൈഡൻ പ്രസിഡന്റായി അധികാരം ഏറ്റെടുത്തശേഷം യു.എസ് ഭരണകൂടം മനുഷ്യാവകാശ കരാറുകൾ പരിഷ്‌കരിക്കാൻ സൗദിയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയതിനു പിന്നാലെയാണിത്.

മൂന്നുവർഷത്തെ നല്ല നടപ്പും അഞ്ചുവർഷത്തെ യാത്രാവിലക്കും ഉൾപ്പെടെ കർശന നിയന്ത്രണങ്ങളോടൊണ് ലൂജെയ്നെ മോചിപ്പിച്ചത്. 2018 മേയിലാണ് സ്ത്രീ വിമോചന പ്രവർത്തനങ്ങൾക്കായി കാമ്പെയ്ൻ ആരംഭിച്ച ലൂജെയ്നെ ഭരണകൂടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് തടവിലാക്കുന്നത്