pledge-song

വാഷിംഗ്ടൺ: ഞാൻ ശക്തനാണ്, കഴിവുള്ളവനാണ്, സമർത്ഥനാണ്, വളരെ സവിശേഷതയുള്ളയാളാണ്, എനിക്കെല്ലാം കീഴടക്കാനാവും... അമേരിക്കയിലെ ഒഹിയോ സ്വദേശിയായ മോണിക്ക വാട്ടേഴ്‌സ് എന്ന കിന്റർഗാർട്ടൻ അദ്ധ്യാപിക കുഞ്ഞുമക്കൾക്ക് ആവേശത്തോടെ പ്രതിജ്ഞാ ഗാനം ചൊല്ലിക്കൊടുക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഈ വീഡിയോ മോണിക്ക തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സമർത്ഥനായ തലച്ചോറിന് സ്‌നേഹചുംബനങ്ങൾ നൽകാനും മോണിക്ക കുട്ടികളോട് പറയുന്നുണ്ട്. എല്ലാ ദിവസവും ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ഈ പ്രതിജ്ഞ കുട്ടികളെ കൊണ്ട് ചൊല്ലിക്കാറുണ്ടെന്ന് മോണിക്ക പറയുന്നു.' രാവിലത്തെ തുടക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ഇത് നല്ലൊരു ദിവസത്തിന് കാരണമാകും.' മോണിക്ക ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു. അമേരിക്കൻ റാപ്പറായ വിൽ ഐ ആമിന്റെ (will.i.am) (I Am) എന്ന റാപ്പിൽ നിന്ന് കടമെടുത്തതാണ് ഈ പ്രതിജ്ഞാഗാനം. ഇത് ഞങ്ങൾ എന്നും ചൊല്ലാറുണ്ട്. എന്റെ വിദ്യാർത്ഥികൾക്ക് ഈ പ്രതിജ്ഞാ ഗാനം വളരെ ഇഷ്ടമാണ് - മോണിക്ക കൂട്ടിച്ചേർത്തു.