priyanka-gandhi

പ്രയാഗ്‌രാജ്: മൗനി അമാവാസി ദിനം ആചരിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ നദികളുടെ സംഗമത്തിൽ മുങ്ങികുളിച്ച് പ്രാർത്ഥന ചടങ്ങുകൾ നടത്തി, ബോട്ട് സവാരിക്ക് ശേഷമാണ് പ്രിയങ്ക മടങ്ങിയത്.

മകൾ മിറായയ്ക്കും എം.എൽ.എ ആരാധന മിശ്രയ്ക്കും ഒപ്പമാണ് പ്രിയങ്ക പ്രയാഗ് രാജിൽ എത്തിയത്. മകളും ചടങ്ങുകളിൽ പങ്കെടുത്തു.

അലഹാബാദിലെ നെഹ്റു കുടുംബ വീടായ ആനന്ദ ഭവനും പ്രിയങ്ക സന്ദർശിച്ചു. നിലവിൽ മ്യൂസിയമാണ് അവിടം.

കേന്ദ്രസർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സഹാറൻപൂരിൽ സംഘടിപ്പിച്ച കർഷകരുടെ മഹാപഞ്ചായത്തിൽ പ്രിയങ്ക ഗാന്ധി കഴിഞ്ഞദിവസം പങ്കെടുത്തിരുന്നു. അടുത്തവർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ചുമതല പ്രിയങ്കയ്ക്കാണ്.