tsunami-warning

സിഡ്നി: തെക്കൻ ശാന്തസമുദ്രത്തിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് പസഫിക് മേഖലയിൽ പ്രഖ്യാപിച്ച സുനാമി മുന്നറിയിപ്പ് ആസ്ട്രേലിയയും ന്യൂസിലാൻഡും പിൻവലിച്ചു. നാശനഷ്ടങ്ങളൊന്നും എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കൻ ശാന്തസമുദ്രത്തിലുണ്ടായത്. 5.7, 6.1 എന്നീ തീവ്രതകളിൽ രണ്ട് തുടർചലനങ്ങളുമുണ്ടായതോടെ ആസ്ട്രേലിയൻ കാലാവസ്ഥാ ഏജൻസി സുനാമി സ്ഥിരീകരിച്ചിരുന്നു. അതേസമയം, പസഫിക് മേഖലയിലെ കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ ജാഗ്രത തുടരുകയാണ്.