femina-miss-india

മുംബയ്: തെലങ്കാന സ്വദേശിയും എൻജിനിയറുമായ മാനസ വാരണാസി വി.എൽ.സി.സി ഫെമിന മിസ്‌ ഇന്ത്യ വേൾഡ്‌ കിരീടം ചൂടി. കഴിഞ്ഞദിവസം നടന്ന മത്സരത്തിനൊടുവിലാണ് ഇരുപത്തിമൂന്നുകാരിയായ മാനസയെ വിജയിയായി പ്രഖ്യാപിച്ചത്. 2019ലെ മിസ് ഇന്ത്യാ പട്ടം സ്വന്തമാക്കിയ സുമൻ രത്തൻ സിംഗ് മാനസയെ കിരീടമണിയിച്ചു.

ഹരിയാനയുടെ മണിക ഷിയോഖണ്ട് മിസ് ഗ്രാന്റ് ഇന്ത്യ പട്ടം സ്വന്തമാക്കി. ഉത്തപ്രദേശിൽ നിന്നുള്ള മാന്യ സിംഗ് ആണ് റണ്ണർഅപ്.

ഫിനാൻഷ്യൻ ഇൻഫർമേഷൻ എക്സ്ചേഞ്ചിൽ അനലിസ്റ്റ് ആയ മാനസ 2021 ഡിസംബറിൽ നടക്കുന്ന 70-ാമത് മിസ് വേൾഡ് സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

അഭിനേതാക്കളായ നേഹ ദൂപിയ, ചിത്രംഗത സിങ്, പുൽക്കിത് സമ്രാട്ട്, പ്രശസ്ത ഡിസൈനർമാരായ ഫാൽഗുനി, ഷെയ്ൻ പീകോക്ക് എന്നിവരായിരുന്നു വിധികർത്താക്കൾ.