devegowda

ബംഗളൂരു: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലൊന്നും ജെ.ഡി (എസ്) സ്ഥാനാർത്ഥികളെ നിറുത്തില്ലെന്ന് നേതാവ് എച്ച്.ഡി. ദേവഗൗഡ. തിരഞ്ഞെടുപ്പ് ചെലവിനുള്ള പണമില്ല. അതിനാൽ 2023ൽ നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് വേണ്ട പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഗൗഡ പറഞ്ഞു.

ബെൽഗം ലോക്‌സഭ മണ്ഡലത്തിലും ബസവകല്യാൺ, സിന്ദഗി, മസ്‌കി നിയമസഭ മണ്ഡലത്തിലുമാണ് ഇനി തിരഞ്ഞെടുപ്പ് നടക്കേണ്ടത്. തിരഞ്ഞെടുപ്പ് കമ്മിഷൻ തിയതി പ്രഖ്യാപിക്കുന്നതിനു മുമ്പെയാണ് ദേവഗൗഡയുടെ പ്രഖ്യാപനം.

'ജെ.ഡി(എസ്) വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിർത്തില്ല. തങ്ങളുടെ കൈവശം ചിലവ് വഹിക്കാനുള്ള പണമില്ല.' -ഗൗഡ പറഞ്ഞു.