sports-council

തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് തന്റെ പി.എ ഉൾപ്പെടെയുള്ളവരെ അനധികൃതമായി നിയമിച്ചതിനെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി. സ്പോർട്സ് കൗൺസിലിനെതിരെ തങ്ങൾ നേരത്തേ ഉന്നയിച്ച ആരോപണം ശരിയാണെന്ന് തെളിഞ്ഞെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ പറഞ്ഞു.

വിവരാവകാശ രേഖയിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് തന്റെ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന് മനസിലായ സ്ഥിതിക്ക് അവരെ പുറത്താക്കാൻ കായിക മന്ത്രി തയ്യാറാവണം. കൗൺസിൽ പ്രസിഡന്റിന്റെ പി.എ നടത്തിയ വിദേശ യാത്രകൾ കൗൺസിലിന്റെ അറിവോടെയല്ലെന്ന് പറഞ്ഞത് ​ഗൗരവതരമാണ്. സ്വർണ്ണക്കടത്തിൽ ഇവരുടെ പങ്ക് അന്വേഷിക്കാൻ ദേശീയ ഏജൻസികൾ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.