amit-sha-

കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി സ‌ർക്കാർ‌ അധികാരത്തിലെത്തിയാൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18,000 രൂപ എത്തുമെന്ന് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിലെ കൂച്ച് ബെഹറിൽ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മമത ബാനർജിയുടെ സർക്കാർ പാവപ്പെട്ട കർഷകർക്ക് കേന്ദ്രം നൽകുന്ന സഹായം തടയുകയാണെന്നും അമിത് ഷാ ആരോപിച്ചു.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആറായിരം രൂപ കർഷകർക്ക് നൽകുന്നതിൽ മമത തടസം നിൽക്കുന്നെന്ന് അമിത് ഷാ ആരോപിച്ചു . മമത അർഹതപ്പെട്ടവരുടെ പേരോ ബാങ്ക് ഡീറ്റൈൽസോ ഇതുവരെ നൽകിയിട്ടില്ല. മോദിയുടെ പ്രശസ്തിയിൽ പേടി തോന്നിയ മമത ആനുകൂല്യങ്ങൾ തടയുകയാണ്. നിങ്ങൾ ഒന്നുകാെണ്ടും പേടിക്കേണ്ട. ബിജെപി സർക്കാർ ഇവിടെ അധികാരത്തിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 18,000 രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തുമെന്ന് അമിത് ഷാ പറഞ്ഞു.

ബംഗാളിൽ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുൻപ് മമത ബാനർജി ജയ്ശ്രീറാം വിളിക്കാൻ തുടങ്ങുമെന്ന് അദ്ദേഹം പ്രസംഗിച്ചു.