logistics

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംഭരണകേന്ദ്രമെന്ന പെരുമയോടെ എറണാകുളം അമ്പലമുഗളിലെ കിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ലോകോത്തര ലോജിസ്റ്റിക്‌സ് പാർക്ക് വരുന്നു. ശ്രീകൈലാസ് ഗ്രൂപ്പിന്റെ കീഴിലെ സെല്ല സ്‌പേസ് ആണ് കിൻഫ്ര നൽകുന്ന 25 ഏക്കറിൽ 180 കോടി രൂപ നിക്ഷേപത്തോടെ പാർക്ക് ഒരുക്കുന്നത്.

ഇതിനുള്ള അലോട്ട്‌മെന്റ് ലെറ്റർ മന്ത്രി ഇ.പി. ജയരാജൻ കഴിഞ്ഞദിവസം കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ വിശാഖ് രാജ്‌കുമാറിന് കൈമാറിയിരുന്നു. ലോജിസ്‌റ്റിക്‌സിനും വ്യവസായങ്ങൾക്കും പുറമേ 'എ" ഗ്രേഡ് ഇൻഫ്രാസ്‌ട്രക്‌ചർ ലഭ്യമാക്കുന്ന കമ്പനിയാണ് ശ്രീകൈലാസ് ഗ്രൂപ്പ്. ചെന്നൈയിലും കോയമ്പത്തൂരിലും കൊച്ചിയിലും കമ്പനിക്ക് സമാനപദ്ധതികളുണ്ട്. മധുരയിലും ഹൊസൂരിലും വൈകാതെ പദ്ധതി സ്ഥാപിക്കും.

കൊവിഡ്-19 വാക്‌സിനുകൾ ഉൾപ്പെടെ സംഭരിക്കാനും മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കുമുള്ള പ്ളഗ് ആൻഡ് പ്ളേ സൗകര്യത്തോടെയുള്ള ലോകോത്തര ലോജിസ്‌റ്റിക്‌സ് പാർക്കാണ് അമ്പലമുഗളിൽ ഒരുക്കുന്നതെന്ന് വിശാഖ് രാജ്‌കുമാർ പറഞ്ഞു.