abraham

പേരാവൂർ: പ്രശസ്ത ഫിലിം എഡിറ്റർ രഞ്ജൻ ഏബ്രഹാമിന്റെ പിതാവും റിട്ട. പ്രധാന അദ്ധ്യാപകനും തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ തൊണ്ടിയിൽ കിഴക്കെമാവടി വള്ളോംകോട്ടയിൽ വി.എൽ. ഏബ്രഹാം (94) നിര്യാതനായി.

ഭാര്യ: പരേതയായ റോസ മാനന്തവാടി മെടോമറ്റത്തിൽ കുടുംബാംഗം. മറ്റു മക്കൾ: ജിമ്മി, ചാർലി, ബീന, ഉണ്ണിമോൾ, ഷാർലറ്റ്, തമ്പി, ജോമോൻ, ബിന്ദു. മരുമക്കൾ: തങ്കമ്മ രഞ്ജൻ താന്നിക്കൽ, ഷെർളി ഏഴാനിക്കാട്ട്, ലാലി മുണ്ടയ്ക്കൽ, തങ്കച്ചൻ പാലത്തിങ്കൽ, സോണി തുണ്ടിയിൽ, റാണി പൊരുന്നക്കോട്ട്, സീന ഉപ്പുവീട്ടുങ്കൽ, ജോഷി മുന്തിരിങ്ങാട്ട്, പരേതനായ ആന്റണി കുടക്കച്ചിറ. സംസ്‌കാരം ഇന്ന് ഒരു മണിക്ക് പേരാവൂർ സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ.