vismaya-mohanlal

തന്റെ മകൾ വിസ്മയ എഴുതിയ ഇംഗ്ളീഷ് പുസ്തകത്തിന്റെ റിലീസ് പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. തന്റെ വിവിധ സോഷ്യൽ മീഡിയാ ഹാൻഡിലുകൾ വഴിയാണ് താരം തന്റെ മകൾ എഴുതിയ കവിതകൾ ഉൾക്കൊള്ളുന്ന 'ഗ്രെയിൻസ് ഒഫ് സ്റ്റാർഡസ്റ്റ്' എന്ന പുസ്തകം പുറത്തിറങ്ങാൻ പോകുന്ന കാര്യം അറിയിച്ചത്. വാലെന്റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് പുസ്തകം വിൽപ്പനയ്ക്ക് എത്തുക എന്നും മകൾക്ക് ആശംസകൾ നൽകിക്കൊണ്ട് മോഹൻലാൽ അറിയിച്ചു.

It's a proud moment for me as a father to announce the release of my daughter's book 'GRAINS OF STARDUST' on the 14th of...

Posted by Mohanlal on Thursday, 11 February 2021

പെങ്ക്വിൻ ഇന്ത്യ പ്രസിദ്ധീകരിക്കുന്ന പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഒരു വെബ് ലിങ്കും താരം പങ്കുവച്ചിട്ടുണ്ട്. ആമസോൺ വഴി പുസ്തകം ഓൺലൈനായി വാങ്ങാനുള്ള ലിങ്കാണ് മോഹൻലാൽ തന്റെ പോസ്റ്റിൽ നൽകിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ അധികം ആക്റ്റീവ് അല്ലാത്ത വിസ്മയ, തന്റെ പുസ്തകം പുറത്തിറങ്ങുന്ന വിവരം അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. നടനും മോഹൻലാലിന്റെ മകനുമായ പ്രണവ് മോഹൻലാലും സഹോദരിക്കും ആശംസകളുമായി എത്തിയിരുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'ബറോസി'ന്റെ അണിയറ പ്രവർത്തകരിൽ വിസ്മയയുമുണ്ട് എന്ന് അടുത്തിടെ വിവരം പുറത്തുവന്നിരുന്നു.