
ന്യൂയോർക്ക് : മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികൾ യു.എസ് സെനറ്റിൽ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.. ഇതിനിടയിൽ ട്രംപിനെതിരെയുള്ള പഴയ ആരോപണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പോൺ താരം സ്റ്റോമി ഡാനിയേൽസ്.. തന്റെ ജീവിതത്തിലെ മോശം സമയമായിരുന്നു ആ 90 സെക്കൻഡ് എന്ന് ട്രംപുമായുള്ള ലൈംഗികബന്ധത്തെക്കുറിച്ച് സ്‌റ്റോമി ഡാനിയേൽസ് വെളിപ്പെടുത്തി. ട്രംപിന്റെ മുൻ അറ്റോർണി ജനറൽ മൈക്കിൾ കോഹനുമായുള്ള അഭിമുഖത്തിനിടെയാണ് പോൺ താരത്തിന്റെ വെളിപ്പെടുത്തൽ.
2006നും 2007നും ഇടയിലായിരുന്നു ട്രംപുമായുള്ള അടുപ്പം. ഈസമയത്തായിരുന്നു ട്രംപിന്റെ ഭാര്യ മെലാനിയ മകൻ ബാരൺ ട്രംപിന് ജന്മം നൽകിയത്. ട്രംപുമായുള്ള സ്വകാര്യനിമിഷങ്ങൾ ഓർത്തെടുത്ത സ്‌റ്റോമി ഡാനിയേൽസ്, ആ 90 സെക്കൻഡ് തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങളാണെന്ന് തുറന്നുപറഞ്ഞു. 'എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു. ട്രംപുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരു നിമിഷത്തിൽ മുറിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്ന് വരെ ചിന്തിച്ചു. എനിക്ക് തീർച്ചയായും അദ്ദേഹത്തെ മറികടക്കാൻ
കഴിയുമായിരുന്നു' കോഹനുമായുള്ള അഭിമുഖത്തിൽ ഡാനിയേൽസ് ദുരനുഭവങ്ങൾ തുറന്നുപറഞ്ഞു. അന്ന് കാര്യങ്ങൾ മറച്ചുവെയ്ക്കാൻ നിർദേശിച്ചതിന് കോഹൻ ഡാനിയേൽസിനോട് മാപ്പുചോദിച്ചു.
ഈ അടുപ്പത്തെ കുറിച്ച് പുറത്ത് പറയരുതെന്ന് മൈക്കിൾ കോഹൻ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നു. നിലവിൽ ട്രംപിന്റെ മുഖ്യ വിമർശകരിൽ ഒരാളാണ് മൈക്കിൾ കോഹൻ. തനിക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്താൻ സ്റ്റോമി ഡാനിയേൽസിനെ പ്രോത്സാഹിപ്പിച്ചത് കോഹനാണ്.