airplane

ന്യൂഡൽഹി: ഇന്ത്യയിലെ ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്ക് വർദ്ധിപ്പിച്ചു. ടിക്കറ്റിന് പത്ത് ശതമാനം മുതൽ 30 ശതമാനം വരെയാണ് നിരക്ക് ഉയർത്തിയത്. പുതുക്കിയ ടിക്കറ്റ് നിരക്ക് മാർച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകും. നേരത്തെ ഡൽഹിക്കും മുംബയ്ക്കും ഇടയിൽ യാത്ര ചെയ്യാൻ 3,500- 10,000 ആയിരുന്നു ടിക്കറ്റ് നിരക്ക്.

എന്നാൽ പുതിയ വർധനവിലൂടെ ഇത് 3,900 മുതൽ 13,000 രൂപ വരെയായി ഉയരും. ഒരിടത്തേയ്ക്കുള്ള യാത്രയ്ക്കാണ് ഈ തുക ഈടാക്കുന്നത്. യാത്രക്കാർ നൽകേണ്ട വിമാനത്താവള ഫീസ്, പാസഞ്ചർ സെക്യൂരിറ്റി ഫീസ് (ആഭ്യന്തര സർവീസ് 150 രൂപ), ജിഎസ്ടി എന്നിവ ഇല്ലാതെയാണ് നിരക്ക് ഉയർത്തിയിരിക്കുന്നത്. ഈ തുക പ്രത്യേകം നൽകേണ്ടി വരും.