amit-sha-

കൊല്‍ക്കത്ത : രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ നല്‍കുന്ന നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ ഉടൻ തന്നെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കിത്തുടങ്ങുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രഖ്യാപിച്ചു. പശ്ചിമബംഗാളിലെ മാത്‌വയില്‍ ബി.ജെ.പി നടത്തിയ റാലിയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.. പൗരത്വനിയമത്തിന്റെ അടിസ്ഥാനത്തില്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നത് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പൗരത്വത്തെ ബാധിക്കില്ലെന്നും അമിത്ഷാ പറഞ്ഞു. പ്രതിപക്ഷം പൗരത്വ നിയമഭേദഗതിയിൽ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.


പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനമാണ് അമിത് ഷാ ഉന്നയിച്ചത്.. ബംഗാളില്‍ ജയ്ശ്രീറാം വിളിക്കുന്നത് പോലും കുറ്റമായി മാറിയിക്കുകയാണ്. മമതക്ക് ജയ്ശ്രീറാം വിളി കേള്‍ക്കുമ്ബോള്‍ ദേഷ്യം വരും. തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും മുഖ്യമന്ത്രി മമത ബാനര്‍ജിയെക്കൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കുമെന്നും അമിത്ഷാ അവകാശപ്പെട്ടു.