epilepsy

മസ്തിഷ്കത്തെ ബാധിക്കുന്ന രോഗങ്ങളിലൊന്നാണ് അപസ്മാരം. മസ്തിഷ്കത്തിലെ ചില നാഡികൾ അമിതമായി ഉത്തേജിക്കപ്പെടുമ്പോൾ അമിതമായി വൈദ്യുത സ്പന്ദനങ്ങൾ പുറപ്പെടുവിക്കുന്നു. ഈ വ്യതിയാനമാണ് അപസ്മാരത്തിന് കാരണം. ജനിതകമോ തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങളോ ആണ് അപസ്മാരത്തിന് കാരണം.

രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ ​ വായിൽ നിന്ന് നുരയും പതയും വരിക,​ വിറയൽ,​ കൈകാലുകൾ കോച്ചിവലിയ്ക്കൽ ,​ ബോധക്കേട് എന്നിവയാണ്. ചിലർക്ക് വയറു വേദന,​ വിശപ്പില്ലായ്മ എന്നിവ പ്രാഥമിക ലക്ഷണങ്ങളായി അനുഭവപ്പെടാം. അപസ്മാരം ചികിത്സിച്ചു മാറ്റാൻ കഴിയില്ലെന്ന മിഥ്യാധാരണ പലർക്കുമുണ്ട്.

എന്നാൽ കൃത്യമായ രോഗനിർണയത്തിലൂടെയും വിദഗ്ദ്ധ ഡോക്ടറുടെ സഹായത്തോടെയും രോഗം പൂർണമായും ചികിത്സിച്ചു മാറ്റാം. കുറച്ചു കാലം രോഗലക്ഷണങ്ങൾ പ്രകടമാക്കാതിരുന്നാൽ ചിലർ മരുന്ന് നിറുത്താറുണ്ട്. ഇത് രോഗം വീണ്ടും വരാൻ കാരണമായേക്കാം. അതിനാൽ ഡോക്‌റുടെ നിർദേശമില്ലാതെ മരുന്ന് നിറുത്തരുത്. പൂർണമായും ഭേദമാക്കാൻ പറ്റാത്ത അപസ്മാരത്തെ മരുന്നുകളിലൂടെ നിയന്ത്രിച്ചു നിറുത്താം.