
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി എൺപത്തിരണ്ട് ലക്ഷം പിന്നിട്ടു. നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. മരണസംഖ്യ 23.77 ലക്ഷമായി ഉയർന്നു. നിലവിൽ രണ്ടരക്കോടിയിലധികം പേരാണ് ചികിത്സയിലുളളത്.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുളളത്. അമേരിക്കയിൽ രണ്ട് കോടി എഴുപത്തിയൊമ്പത് ലക്ഷം രോഗബാധിതരാണ് ഉളളത്. വൈറസ് ബാധമൂലം ഏറ്റവും കൂടുതൽ പേർ മരിച്ചതും യു എസിലാണ്. 4.86 ലക്ഷം പേരാണ് മരിച്ചത്.1.79 കോടി പേർ സുഖം പ്രാപിച്ചു.
രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. രാജ്യത്ത് 1,08,80,413 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമ്പതിനായിരത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 1.37 ലക്ഷം പേർ മാത്രമേ ചികിത്സയിലുളളൂ. 1.55 ലക്ഷം പേർ മരിച്ചു.
ബ്രസീലിൽ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്.രാജ്യത്ത് തൊണ്ണൂറ്റിയേഴ് ലക്ഷം രോഗബാധിതരാണ് ഉളളത്. 2.34 ലക്ഷം പേർ മരിച്ചു. നിലവിൽ 8.36 ലക്ഷം പേരാണ് ചികിത്സയിലുളളത്.