
കൊച്ചി: സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 240 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,400 രൂപയായി. ഗ്രാമിന് വില 30 രൂപ കുറഞ്ഞ് 4,425 രൂപയായി.
ഇന്നലെ ഗ്രാമിന് ഇരുപത് രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. അതിനു മുമ്പുളള മൂന്നു ദിവസം സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ബഡ്‌ജറ്റിന് ശേഷം തുടർച്ചയായി ഇടിവ് പ്രകടിപ്പിച്ച സ്വർണ വില കഴിഞ്ഞാഴ്‌ച മുതൽ ചാഞ്ചാട്ടത്തിലേക്ക് എത്തുകയായിരുന്നു.
ബഡ്‌ജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടർന്ന് വലിയ ഇടിവാണ് സ്വർണത്തിനുണ്ടായത്. ഈ മാസം തുടക്കത്തിൽ 36,800 ആയിരുന്ന വില അഞ്ചു ദിവസം കൊണ്ട് 35,000ൽ എത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായിരുന്നു അത്.