തിരുവനന്തപുരം ജില്ലയിൽ ഉള്ളൂർ പ്രശാന്ത് നഗറിലെ ഒരു വീട്ടിൽ വീട്ടുടമ അടുക്കളയിൽ ചെന്നപ്പോൾ കാണുന്നത് പാത്രങ്ങൾക്കിടയിലൂടെ ഓടികളിക്കുന്ന ഒരു പാമ്പിനെയാണ്. ആദ്യം ഒന്ന് പേടിച്ചെങ്കിലും വീട്ടുടമ ഉടൻ വാവയെ വിളിച്ചു. വാവ വരുന്നതിനിടെ പാമ്പ് കബോഡിനകത്തേക്ക് കയറി. സ്ഥലത്തെത്തിയ വാവ കബോർഡ് തുറന്ന് പാമ്പിനെ പിടികൂടാൻ ഉള്ള ശ്രമം തുടങ്ങി.

മണ്ണാമൂലയ്‌ക്കടുത്തുള്ള ഒരു വീടിന് മുന്നിലെ മതിലിനോട് ചേർന്ന് മാളം ഇവിടെയാണ് രണ്ടാമത്തെ പാമ്പ്. രാത്രിസമയം മാളത്തിനകത്തേക്ക് ഒരു വലിയ മൂർഖൻ പാമ്പ് കയറുന്നത് വീട്ടുകാർ കണ്ടു. വീട്ടുകാർക്ക് നേരെ പത്തിവിടർത്തി ഉച്ചത്തിൽ ചീറ്റിയ മൂർഖന്റെ ശബ്ദം കേട്ട് വീട്ടുകാർ ഭയന്നു. സ്ഥലത്തെത്തിയ വാവ മാളം പൊളിച്ച് പാമ്പിനെ കണ്ടെത്താൻ ശ്രമം തുടങ്ങി. കാണാം സ്‌നേക്ക് മാസ്റ്ററിന്റെ പുതിയ എപ്പിസോഡ്.