santhi

കുമാർ നന്ദ രചനയും സംവിധാനവും നിർവഹിക്കുന്ന വെള്ളാരംകുന്നിലെ വെള്ളി മീനുകളിൽ ശാന്തി കൃഷ്ണ,​ ഭഗത് മാനുവൽ എന്നിവ‌ർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാലികപ്രസക്തിയുള്ള വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ആനന്ദ് സൂര്യ,​ സുനിൽ സുഖദ,​ കൊച്ചു പ്രേമൻ,​ ശശി കലിംഗ,​ മുരളി,​ പ്രജുഷ,​ ബേബി ഗൗരിനന്ദ,​ മാസ്റ്റർ ഗൗതം നന്ദ എന്നിവരാണ് മറ്റു താരങ്ങൾ. എജിഎസ് മൂവി മേക്കേഴ് സിന്റെ ബാനറിൽ വിനോദ് കൊമ്മേരി,​ രോഹിത് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് അജീഷ് മത്തായി ഛായാഗ്രഹണം നി‌ർവഹിക്കുന്നു.