vishnu

ക്രാന്തിക്കുശേഷം അശോക് ആ‌ർ നാഥ് സംവിധാനം ചെയ്യുന്ന റെഡ് റിവർ എന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായി എത്തുന്നു. അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രത്തെയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ റെഡ് റിവറിൽ അവതരിപ്പിക്കുന്നത്. സുധീർ കരമന,​ കൈലാഷ്,​ ജയശ്രീ,​ ആസിഫ് ഷാ,​ സാബു പ്രോഡീൻ,​ സുഭാഷ് മേനോൻ,​ റോജിൻ തോമസ് എന്നിവരാണ് മറ്റു താരങ്ങൾ. സഹസ്രാരാ സിനിമാസിന്റെ ബാനറിൽ ആർ. സന്ദീപ് നിർമിക്കുന്ന ചിത്രത്തിന് പോൾ വൈക്ളിഫ് തിരക്കഥ ഒരുക്കുന്നു. സുനിൽ പ്രേം ഛായാഗ്രഹണം നിർവഹിക്കുന്നു. ഗാനരചന പ്രകാശൻ കല്യാണി,​ സംഗീതം സിജു ഹസറത്ത്. ഫെബ്രുവരി 15ന് കൊല്ലത്ത് ചിത്രീകരണം ആരംഭിക്കും.