
മോഹൻലാൽ സംവിധാനം ചെയ്യുന്ന ത്രിമാന ചിത്രം ബറോസ് ഏപ്രിൽ മദ്ധ്യത്തിൽ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ മോഹൻലാൽ തന്നെയാണ് അവതരിപ്പിക്കുന്നത്. സ് പാനിഷ് അഭിനേത്രി പാസ് വേഗ, സ് പാനിഷ് നടൻ റാഫേൽ അമർഗോ എന്നിവരും പ്രധാന കഥാപാത്രമായി സിനിമയിൽ ഉണ്ടാകും. വാസ് കോ ഡ ഗാമയുടെ വേഷത്തിലാണ് പാസ് വേഗ. ദ ഹ്യുമൻ കോൺട്രാക്ട്, റാംബേ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയാണ് ബറോസിന്റെ പ്രധാന ലൊക്കേഷൻ. ഗാർഡിയൻ ഒാഫ് ദി ഗാമാസ് ട്രഷർ എന്നാണ് ടാഗ് ലൈൻ. ജിജോ പുന്നൂസ് ബറോസിന് തിരക്കഥ ഒരുക്കുന്നു.മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന വിസ്മയ സിനിമയ്ക്കുശേഷം ജിജോയുടെ രചനയിൽ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്. മോഹൻലാലിന്റെ സ്വപ്ന പദ്ധതിയാണ് ബറോസ്. തന്റെ പിറന്നാൾ ദിനത്തിലാണ് ബറോസിന്റെ പ്രീ പ്രൊഡക്ഷന് ചെന്നൈയിൽ മോഹൻലാൽ തുടക്കമിട്ടത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. മോഹൻലാൽ സിനിമ സംവിധാനം ചെയ്യുന്നുവെന്ന പ്രഖ്യാപനം അറിഞ്ഞതു മുതൽ ആരാധകർ വൻ പ്രതീക്ഷയിലാണ്.
വിസ്മയ മോഹൻലാലിന്റെ പുസ്തകം ഫെബ്രുവരി 14ന്
ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിൽ മകൾ വിസ് മയയുടെ പുസ് തകം പുറത്തിറങ്ങുമെന്ന് മോഹൻലാൽ. ഒരച് ഛൻ എന്ന നിലയിൽ ഇത് അഭിമാനനിമിഷം എന്ന് മകൾക്ക് ആശംസ അറിയിച്ചുള്ള പോസ്റ്റിൽ മോഹൻലാൽ കുറിച്ചു. വിസ്മയയുടെ കവിതകളും ചിത്രങ്ങളും ഉൾപ്പെടുത്തിയ പുസ്തകത്തിന് ഗ്രെയിൻസ് ഒാഫ് സ്റ്റാർഡസ്റ്ര് എന്നാണ് പേര്. നേരത്തേ പ്രണവ് മോഹൻലാലും വിസ് മയയുടെ പുസ്തകത്തിന് ആശംസകൾ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു തന്റെ കവിതകളും വരച്ച ചിത്രങ്ങളും ചേർത്ത് പുസ്തകം പുറത്തിറക്കുന്നുവെന്ന വിവരം വിസ് മയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.