
ട്രൂ സോൾ പിക്ചേഴ്സിന്റെ ബാനറിൽ രൂപേഷ് കുമാർ നിർമിച്ച 'വി" എന്ന തമിഴ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുന്നു. തമിഴ് നാട്ടിൽ 160 ഓളം കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത് മികച്ച പ്രദർശന വിജയം നേടിയ ചിത്രമാണ് കേരളക്കരയെ ഇളക്കിമറിയ്ക്കാനെത്തുന്നത്. ഡാവിഞ്ചി ശരവണൻ രചനയും സംവിധാനവും നിർവഹിക്കുന്ന  ചിത്രത്തിന്റെ ഛായാഗ്രഹണം അനിൽ. കെ. ചാമിയാണ് .  സസ്പെൻസ് ത്രില്ലറാണ്   ചിത്രം.ജനനത്തീയതി കുറിച്ചു കൊടുത്താൽ മരണത്തിയതി കൃത്യമായി കാണിക്കുന്ന ഒരു ആപ്ളിക്കേഷൻ  അഞ്ച് പ്രണയജോഡികളുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ചിത്രം  പറയുന്നത്.
പ്രശസ്ത തമിഴ്നടൻ രാഘവ്, നടി ലുധിയ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കൂടാതെ സത്യദാസ് ,ഋഷി, ദിവ്യൻ , റിനീഷ്, അശ്വിനി,നിമാ ഫിൽ ജിയ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.ഇവർക്കു പുറമേ തമിഴ് നടനും, സംവിധായകനുമായ ആർ.എൻ.ആർ.മനോഹർ, നടി സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.ഈ മാസം അവസാനവാരത്തിൽ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും.