serum-institute

മുംബൈ: രാജ്യത്തെ പ്രധാന കൊവിഡ് വാക്സിൻ നിർമാണ കേന്ദ്രമായ പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനുള്ള കാരണമെന്ന് അജിത് പവാർ വിശദീകരിച്ചു.

കഴിഞ്ഞ ജനുവരി ഇരുപത്തിയൊന്നിനാണ് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെടുകയും ഏകദേശം 1000 കോടിയുടെ നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. പൂനെയിലെ പ്രത്യേക സാമ്പത്തിക മേഖലയിലയിൽ പ്രവർത്തിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാവിയിലെ പകർച്ചവ്യാധികളെ നേരിടാൻ മരുന്നുകൾ നിർമിക്കുന്ന കെട്ടിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 100 ഏക്കറിലാണ് വ്യാപിച്ചു കിടക്കുന്നത്.