bbc

ബീ​ജിം​ഗ്​​:​ ​ലോ​ക​പ്ര​ശ​സ്ത​ ​അ​ന്താ​രാ​ഷ്​​ട്ര​ ​വാ​ർ​ത്ത​ ​ചാ​ന​ലാ​യ​ ​ബി.​ബി.​സി​ ​വേ​ൾ​ഡി​ന്​​ ​ചൈ​ന​യി​ൽ​ ​വി​ല​ക്ക്​​ ​ഏ​ർ​പ്പെ​ടു​ത്തി​ ​ചൈ​നീ​സ്​​ ​ബ്രോ​ഡ്​​കാ​സ്​​റ്റിം​ഗ് ​ലി​മി​റ്റ​ഡ്​.​ ​ഉ​യി​ഗൂ​ർ​ ​മു​സ്​​ലിം​ക​ളെ​ ​സം​ബ​ന്ധി​ച്ച്​​ ​വി​വാ​ദ​മാ​യ​ ​ഉ​ള്ള​ട​ക്കം​ ​സം​പ്രേ​ക്ഷ​ണം​ ​ചെ​യ്​​ത​തി​ലൂ​ടെ​ ​രാ​ജ്യ​ത്തെ​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ലം​ഘി​ച്ചെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​​ ​വി​ല​ക്ക്​.​ ​ബ്രി​ട്ടീ​ഷ് ​നി​യ​മം​ ​ലം​ഘി​ച്ച​തി​ന്​​ ​ചൈ​നീ​സ്​​ ​ബ്രോ​ഡ്​​കാ​സ്റ്റ​റാ​യ​ ​സി.​ജി.​ടി.​എ​ൻ​ ​നെ​റ്റ്​​വ​ർ​ക്കി​ന്റെ​ ​ലൈ​സ​ൻ​സ്​​ ​ബ്രി​ട്ടീഷ് ​റെ​ഗു​ലേ​റ്റ​ർ​ ​അ​സാ​ധു​വാ​ക്കി​യ​തി​ന്​​ ​പി​ന്നാ​ലെ​യാ​ണി​ത്.​അ​മേ​രി​ക്ക​ ​ചാ​ര​പ്ര​വ​ർ​ത്ത​നം​ ​ആ​രോ​പി​ച്ച​തി​ന്​​ ​പി​ന്നാ​ലെ​ ​ചൈ​നീ​സ്​​ ​ടെ​ലി​കോം​ ​​​ഗ്രൂ​പ്പാ​യ​ ​വാ​വെ​യ്‌​യു​ടെ​ ​ഫൈ​വ്​​ ​ജി​ ​നെ​റ്റ്​​വ​ർ​ക്ക്​​ ​സ്ഥാ​പി​ക്കു​ന്ന​ത് ​ബ്രി​ട്ട​ൻ​ ​ത​ട​ഞ്ഞി​രു​ന്നു.ചൈ​ന​യി​ലെ​ ​സം​പ്രേ​ക്ഷ​ണ​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ​ ​ബി.​ബി.​സി​ ​ഗു​രു​ത​ര​ ​ലം​ഘ​നം​ ​ന​ട​ത്തി​യ​താ​യി​ ​നാ​ഷ​ണ​ൽ​ ​റേ​ഡി​യോ​ ​ആ​ൻ​ഡ്​​ ​ടെ​ലി​വി​ഷ​ൻ​ ​അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ​ ​അ​റി​യി​ച്ചു.​ ​വാ​ർ​ത്ത​ക​ൾ​ ​സ​ത്യ​സ​ന്ധ​വും​ ​നീ​തി​യു​ക്ത​വും​ ​ചൈ​ന​യു​ടെ​ ​ദേ​ശീ​യ​ ​താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക്​​ ​ദോ​ഷം​ ​വ​രാത്തതും ആകണമെന്നും എ​ൻ.​ആ​ർ.​ടി.​എ​ ​പ​റ​യു​ന്നു.​ ​ചൈ​ന​യി​ൽ​ ​ബി.​ബി.​സി​യ്ക്ക് ​പ്ര​ക്ഷേ​പ​ണം​ ​തു​ട​രാ​ൻ​ ​അ​നു​വാ​ദ​മി​ല്ലെ​ന്നും​ ​പ്ര​ക്ഷേ​പ​ണ​ത്തി​നു​ള്ള​ ​പു​തി​യ​ ​വാ​ർ​ഷി​ക​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കി​ല്ലെ​ന്നും​ ​ചൈ​നീ​സ്​​ ​അ​ധി​കൃ​ത​ർ​ ​വ്യ​ക്ത​മാ​ക്കി.

ചൈനയുടെ നടപടി നിരാശാജനകമാണ്.

ബി.ബി.സി

ജനങ്ങൾക്ക്​ മാദ്ധ്യമ, ഇന്റർനെറ്റ്​ സൗകര്യങ്ങൾ പൂർണമായും ലഭ്യമാക്കാതെ തടഞ്ഞുവയ്ക്കുന്നത്​ ശരിയല്ല

യു.എസ്​ വക്താവ്​